ജല നിരപ്പ് ഉയരുന്നു; പഴശ്ശി ഡാമിന്റെ ഷട്ടറുകൾ തുറക്കും

Kannadiparamba online news

 കനത്ത മഴയെ തുടർന്ന് പഴശ്ശി റിസർവോയറിൽ ജലനിരപ്പ് ക്രമാതീതമായി ഉയരുന്നതിനാൽ പഴശ്ശി ഡാമിന്റെ ഷട്ടറുകൾ ഇനിയൊരു അറിയിപ്പ് ഇല്ലാതെ തന്നെ തുറക്കുന്നതാണെന്ന് പഴശ്ശി ഇറിഗേഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു. ഡാമിന്റെ താഴെ ഭാഗത്ത് ഇരു കരകളിലും ഉള്ള ജനങ്ങൾ ജാഗ്രത പാലിക്കേണ്ടതാണ്.

കക്കുവ പുഴയും ബാവലിയും കരകവിഞ്ഞു

കനത്ത മഴയെത്തുടർന്ന് കക്കുവപുഴ കരകവിഞ്ഞു. ബാവലി പുഴയിലും ജലനിരപ്പുയർന്നു. വീടുകളിൽ വെള്ളം കയറി. മുണ്ടയാംപറമ്പ് നടുക്കുന്നിയിൽ ഏഴ് വീട്ടുകാരെയും, ആറളം ഫാം 

ബ്ലോക്ക് 13ൽ അഞ്ച് കുടുംബങ്ങളെയും ആർ ആർ ട്ടി ഓഫീസിനു സമീപമുള്ള അംഗൻവാടിയിലേക്കും ആറു കുടുംബങ്ങളെ ബന്ധുവീടുകളിലേക്കും മാറ്റിപ്പാർപ്പിച്ചു.

ആറളം ഫാം ബ്ലോക്ക് 11ൽ വെള്ളം കയറി കുടുംബങ്ങളെ അംഗൻവാടിയിലേക്ക് മാറ്റി. 

 അയ്യൻകുന്ന് പഞ്ചായത്തിലെ കരിക്കോട്ടക്കരി – മുണ്ടയാംപറമ്പ് മേഖലയിൽ പുഴ കരകവിഞ്ഞു. വൈകിട്ട് ഏഴ് മണിയോടെയാണ് വെള്ളം ഉയരാൻ തുടങ്ങിയത്. രാത്രി ഒൻപത് മണിയോടെ വെള്ളം താഴ്ന്നു തുടങ്ങി. കരിക്കോട്ടക്കരി കളരിക്കൽ പാലത്തിൽ വെള്ളം കയറി ഗതാഗതം തടസപ്പെട്ടു. മുണ്ടയാംപറമ്പ് മേഖലയിലെ താഴ്ന്ന മേഖലകളിലെ വീടുകളിൽ വെള്ളം കയറിയതോടെ നാട്ടുകാരുടെ നേതൃത്വത്തിൽ മാറ്റിപ്പാർപ്പിച്ചു. ഇരിട്ടി അഗ്നിരക്ഷാ സേനയും സ്ഥലത്ത് എത്തിയിരുന്നു.

കോളിത്തട്ട് ശക്തമായ കാറ്റിൽ വളകുഴി ദാസൻ്റെ വീടിനുമുകളിൽ മരം വീണ് വീട് തകർന്നു. വീട്ടിലുള്ളവർ അത്ദുതകരമായി പരിക്കേല്ക്കാതെ രക്ഷപ്പെട്ടു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!