“മികവ് 2025”: ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ യൂത്ത് കോൺഗ്രസ് അനുമോദിച്ചു

kpaonlinenews

കണ്ണാടിപ്പറമ്പ് ▾: എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചുകൊണ്ട് “മികവ് 2025” എന്ന പേരിൽ യൂത്ത് കോൺഗ്രസ് നാറാത്ത് മണ്ഡലം കമ്മിറ്റി പള്ളേരി മാപ്പിള എൽ.പി സ്കൂളിൽ അനുമോദന സദസ് സംഘടിപ്പിച്ചു.

യൂത്ത് കോൺഗ്രസ് കണ്ണൂർ ജില്ലാ വൈസ് പ്രസിഡണ്ട് ഫർസീൻ മജീദ് ഉദ്ഘാടനം നിർവഹിച്ചു. മണ്ഡലം പ്രസിഡന്റ് സജേഷ് കല്ലേൻ അധ്യക്ഷനായി.

ഡിസിസി സെക്രട്ടറി റജിത്ത് നാറാത്ത്, യൂത്ത് കോൺഗ്രസ് അഴീക്കോട് ബ്ലോക്ക് പ്രസിഡന്റ് നികേത് നാറാത്ത്, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി സുധീഷ് നാറാത്ത്, മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് മോഹനാഗനൻ, കെ.എസ്.യു. ജില്ലാ വൈസ് പ്രസിഡണ്ട് ആഷിത്ത് അശോകൻ, പ്രശാന്ത് മാസ്റ്റർ തുടങ്ങിയവർ പ്രസംഗിച്ചു.

ചടങ്ങിന് നേതൃത്വം നൽകിയവർ: മൻഷൂക്ക് കെ.എൻ, വി.പി ശരീക്, നൗഫൽ നാറാത്ത്, സനീഷ് ചിറയിൽ, റനീഷ് കെ, രാഹുൽ എ, നവനീത്, മഹ്‌റൂഫ് എന്നിവർ.

വിദ്യാർത്ഥികളുടെ ഈ വിജയം സമൂഹത്തിന് അഭിമാനകരമാണെന്ന് നേതാക്കൾ ചൂണ്ടിക്കാട്ടി. ഉന്നത വിദ്യാഭ്യാസത്തിനും മികച്ച ഭാവിക്കും ആശംസകൾ നേർന്നാണ് അനുമോദനങ്ങൾ നൽകിയത്.

Share This Article
error: Content is protected !!