കമ്പിൽ ▾: 2024-25 അധ്യായന വർഷത്തിൽ SSLC പരീക്ഷയിൽ Full A+ നേടിയ വ്യാപാരികളുടെ മക്കളായ വിദ്യാർത്ഥികളെ അനുമോദിച്ച് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കമ്പിൽ യൂണിറ്റ് പ്രത്യേക ചടങ്ങ് സംഘടിപ്പിച്ചു.
ചടങ്ങിന്റെ ഭാഗമായി, യൂണിറ്റ് പ്രസിഡണ്ട് അബ്ദുള്ള നാറാത്ത് വിദ്യാർത്ഥിനി നിലിമ ലക്ഷ്മണന് ഷീൽഡും കാഷ് അവാർഡും നൽകി. ജനറൽ സെക്രട്ടറി ഇ. പി. ബാലകൃഷ്ണൻ വിദ്യാർത്ഥിനി പി. എം. ഫാത്തിമ ധനയ്ക്ക് അവാർഡ് കൈമാറി. വിവിധ വിദ്യാർത്ഥികൾക്കായി അവരുടെ രക്ഷിതാക്കൾ ഉപഹാരങ്ങൾ സ്വീകരിച്ചു.
ചടങ്ങിൽ യൂണിറ്റ് ട്രഷറർ മുഹമ്മദ് കുട്ടി തങ്ങൾ, ജില്ലാ എക്സിക്യൂട്ടീവ് അംഗം മുസ്തഫ കെ.കെ, വൈസ് പ്രസിഡണ്ട് രാധാകൃഷ്ണൻ സി.പി, ജോയിൻ്റ് സെക്രട്ടറിമാരായ തസ്ലീം സി.പി, നൗഷാദ് വി.പി, മുഹമ്മദ് കുഞ്ഞി പി.വി, മുൻ യൂണിറ്റ് പ്രസിഡണ്ട് അഷ്റഫ് പി.പി, മറ്റ് എക്സിക്യൂട്ടീവ് അംഗങ്ങൾ, രക്ഷിതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.