LSS വിജയികൾക്ക് അനുമോദനം: കമ്പിൽ മാപ്പിള എ.എൽ.പി. സ്കൂളിൽ PTA ജനറൽ ബോഡി യോഗം സംഘടിപ്പിച്ചു

kpaonlinenews

kannadiparamba online ✍️

കൊളച്ചേരി: കമ്പിൽ മാപ്പിള എ.എൽ.പി. സ്കൂളിൽ 2024–25 അധ്യയന വർഷത്തെ LSS വിജയികൾക്ക് അനുമോദനവും PTA ജനറൽ ബോഡി യോഗവും സംഘടിപ്പിച്ചു.

വെള്ളിയാഴ്ച ഉച്ചയ്ക്ക് (ജൂലൈ 25) രണ്ട് മണിക്ക് നടന്ന ചടങ്ങിന് PTA വൈസ് പ്രസിഡന്റ് ഉമ്മർ അധ്യക്ഷത വഹിച്ചു. വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനും കൊളച്ചേരി പഞ്ചായത്ത് അംഗവുമായ നിസാർ എൽ ചടങ്ങ് ഉദ്ഘാടനം ചെയ്തു.

ഫാത്തിമ പി, ഫാത്തിമത്തു സുഹ എൽ, അസ്വ കെ.പി, ഫാത്തിമ ടി എന്നിങ്ങനെ വിജയിച്ച വിദ്യാർത്ഥികളെ ചടങ്ങിൽ അനുമോദിച്ചു . ഹെഡ്മിസ്ട്രസ് ലേഖ ടീച്ചർ ചടങ്ങിന് സ്വാഗതം പറഞ്ഞു.

അധ്യാപകരുടെയും രക്ഷിതാക്കളുടെയും സജീവ സാന്നിധ്യത്തിൽ നടന്ന പരിപാടിയിൽ, LSS വിദ്യാർത്ഥികളുടെ വിജയം സ്കൂളിന്റെയും സമൂഹത്തിന്റെയും അഭിമാനമാണെന്ന് എല്ലാവരും അഭിപ്രായപ്പെട്ടു.

സ്കൂൾ വികസനവും വിദ്യാർത്ഥി നേട്ടങ്ങളും പ്രോത്സാഹിപ്പിക്കുന്ന PTA യുടെ സംയുക്ത പ്രവർത്തനം മാതൃകാപരമാണെന്ന് യോഗത്തിൽ അഭിപ്രായപ്പെട്ടു.

Share This Article
error: Content is protected !!