കമ്പിൽ: അനീതിയുടെ കാലത്തിന് യുവതയുടെ തിരുത്ത് എന്ന പ്രമേയം ഉയർത്തി മുസ്ലിം യൂത്ത് ലീഗ് ആരംഭിച്ച മെമ്പർഷിപ്പ് കാമ്പയിനെ തുടർന്ന്
നടത്തിവരുന്ന ശാഖാ സമ്മേളനങ്ങൾക്ക് ശേഷമുള്ള കൊളച്ചേരി പഞ്ചായത്ത് സമ്മേളനം 2025 ആഗസ്റ്റ് 15ന് വെള്ളിയാഴ്ച പന്ന്യങ്കണ്ടിയിൽ വെച്ച് നടക്കും. സമ്മേളന ഭാഗമായുള്ള പോസ്റ്റർ പ്രകാശനം സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ കമ്പിൽ വെച്ച് നടന്ന ചടങ്ങിൽ നിർവ്വഹിച്ചു.
ചടങ്ങിൽ മുസ്ലിം ലീഗ് തളിപ്പറമ്പ് നിയോജക മണ്ഡലം ജനറൽ സെക്രട്ടറി മുസ്തഫ കോടിപ്പോയിൽ, കമ്പിൽ മൊയ്തീൻ ഹാജി, അബ്ദുല്ല ഫൈസി പട്ടാമ്പി, യൂത്ത് ലീഗ് പഞ്ചായത്ത് പ്രസിഡണ്ട് മൻസൂർ പാമ്പുരുത്തി, ജനറൽ സെക്രട്ടറി ജാബിർ പാട്ടയം, സഹ ഭാരവാഹികളായ ഇസ്മായിൽ കായച്ചിറ, ജുനൈദ് നൂഞ്ഞേരി, മുഹമ്മദ് കുഞ്ഞി കെ സി, അബ്ദു പന്ന്യങ്കണ്ടി, റാസിം പാട്ടയം എന്നിവരും പങ്കെടുത്തു.