കമ്പിൽ : ഭാരതീയ ചികിത്സാ വകുപ്പ് ആയുഷ് പിഎച്ച്സി ആയുർവേദം കൊളച്ചേരി പഞ്ചായത്ത്, സംഘമിത്ര കലാ സാംസ്കാരിക കേന്ദ്രം, കമ്പിൽ സംഘമിത്ര വായനശാല & ഗ്രന്ഥാലയം എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു.
2025 ജൂലൈ 27 ഞായറാഴ്ച രാവിലെ 10.30 മുതൽ ഉച്ചക്ക് 1 മണി വരെ, ചെറുക്കുന്ന് സംഘമിത്ര വായനശാല ഹാളിലാണ് ക്യാമ്പ് നടത്തപ്പെടുന്നത്.
ക്യാമ്പിന്റെ പ്രധാന പ്രത്യേകതകൾ:
പകർച്ചവ്യാധികളോടെയുള്ള സംരക്ഷണത്തിനായുള്ള ആയുർവേദ ചികിത്സാ നിർദേശങ്ങൾ സൗജന്യ പരിശോധനയും പൊതുവായ ചികിത്സയും ദിവസേന വേണ്ട മരുന്നുകളുടെ സൗജന്യ വിതരണം ആവശ്യമായവർക്ക് തുടർ ആയുർവേദ ചികിത്സാ സൗകര്യം
സംഘാടക സമിതിയുടെ നേതൃത്വത്തിലാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. ആരോഗ്യരംഗത്ത് പൊതുജനങ്ങളിൽ അവബോധം വർദ്ധിപ്പിക്കാനും പ്രതിരോധം ശക്തമാക്കാനും ലക്ഷ്യമിട്ടുള്ള ഈ ക്യാമ്പിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്യുന്നു.
📍സ്ഥലം: സംഘമിത്ര വായനശാല ഹാൾ, ചെറുക്കുന്ന്
🗓️ തീയതി: 2025 ജൂലൈ 27, ഞായർ
🕥 സമയം: രാവിലെ 10.30 മുതൽ ഉച്ചയ്ക്ക് 1 മണിവരെ