കൊളച്ചേരി: മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദൻറെ നിര്യാണത്തെ തുടർന്ന് സിപിഎം കൊളച്ചേരി ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ മൗന ജാഥയും സർവകക്ഷി അനുശോചന യോഗവും സംഘടിപ്പിച്ചു.
ശ്രീധരൻ സംഘമിത്രയുടെ സ്വാഗതത്തോടെ ആരംഭിച്ച യോഗത്തിന് എം. ദാമോദരൻ അധ്യക്ഷത വഹിച്ചു.
സിപിഎം, സിപിഐ, കോൺഗ്രസ്, ബി.ജെ.പി, ഐയുഎംഎൽ, ഐ.എൻ.എൽ ഉൾപ്പെടെ വിവിധ രാഷ്ട്രീയ പാർട്ടികളുടെ പ്രതിനിധികൾ പങ്കെടുത്ത യോഗത്തിൽ, വി.എസ്. അച്യുതാനന്ദന്റെ പൊതുസേവനവും രാഷ്ട്രീയ ജീവിതവുമാണ് ഒരുമിച്ച് സ്മരിക്കപ്പെട്ടത്.
പ്രസംഗങ്ങൾ നടത്തിയവർ:
🗣️ കെ.സി. ഹരികൃഷ്ണൻ (CPIM)
🗣️ പി. രവീന്ദ്രൻ (CPI)
🗣️ കെ.കെ. മുസ്തഫ (IUML)
🗣️ കെ. ബാലസുബ്രഹ്മണ്യൻ (കോൺഗ്രസ്)
🗣️ ഇ.പി. ഗോപാലകൃഷ്ണൻ (BJP)
🗣️ ടി.കെ. മുഹമ്മദ് (INL)
🗣️ എ.പി. സുരേഷ് (CPM)