മയ്യിൽ:മലബാറിന്റെ വികസന സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ ആയുർവേദ മേഖല അടിത്തറയാകുമെന്ന് നോർത്ത് മലബാർ ടൂറിസം ഓർഗനൈസേഷൻ ഓപ്പൺ ഫോറം. ആയുർവേദ മെഡിക്കൽ ടൂറിസം തേടി സഞ്ചാരികൾ കേരളത്തിലേക്ക് ഒഴുകുമ്പോഴും മലബാറിലേക്ക് സഞ്ചാരികൾ എത്താത്തതിനുള്ള പരിഹാര മാർഗങ്ങളും ഓപ്പൺ ഫോറത്തിൽ ചർച്ചയായി. ഡോ. ഇടൂഴി ഭവദാസൻ നമ്പൂതിരിയുടെ വൈദ്യപൂർണിമ ശതാഭിഷേകത്തിന്റെ ഭാഗമായി നോർത്ത് മലബാർ ചേമ്പർ ഓഫ് കൊമേഴ്സും നോർത്ത് മലബാർ ടൂറിസം ഓർഗനൈസേഷനും ചേർന്ന് സംഘടിപ്പിച്ച ‘മലബാറിന്റെ ആയുർവേദ സാധ്യതകൾ’ എന്ന വിഷയത്തിലാണ് ചർച്ച നടത്തിയത്. മേയർ മുസ്ലിഹ് മഠത്തിൽ ഉദ്ഘാടനം ചെയ്തു. കെ വി സുമേഷ് എംഎൽഎ വിശിഷ്ടാതിഥിയായിരുന്നു. ചിത്രകാരൻ കെ. കെ.മാരാർ, ടി. കെ. രമേഷ് കുമാർ, മാധ്യമ പ്രവർത്തകൻ കെ. ബാലകൃഷ്ണൻ, സി.അനിൽകുമാർ, ഡോ. പി. എം. മധു, ഡോ ഇടൂഴി ഉണ്ണികൃഷ്ണൻ നമ്പൂതിരി, ഡോ. പി. പി. അന്ത്രു എന്നിവർ ചർച്ചയിൽ പങ്കെടുത്തു. നോംടോ വൈസ് പ്രസിഡന്റ് ടി.വി മധുകുമാർ മോഡറേറ്ററായി. ഡോ. കെ.എച്ച് സുബ്രഹ്മണ്യൻ, കെ.കെ പ്രദീപ് കുമാർ എന്നിവർ സംസാരിച്ചു.
മലബാറിന്റെ വികസന സ്വപ്നങ്ങൾക്ക് ആയുർവേദ മേഖല അടിത്തറ ആകും: നോർത്ത് മലബാർ ടൂറിസം ഓർഗനൈസേഷൻ
