മയ്യിൽ: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മയ്യിൽ യൂണിറ്റും ഇടൂഴി ഇല്ലം ചാരിറ്റബിൾ ട്രസ്റ്റും സംയുക്തമായി ജൂലൈ 25 വെള്ളിയാഴ്ച രാവിലെ 9.30 മുതൽ ഉച്ചക്ക് 1 മണിവരെ മയ്യിൽ വ്യാപാര ഭവനിൽ സൗജന്യ വൈദ്യപരിശോധനയും മരുന്ന് വിതരണവും സംഘടിപ്പിക്കുന്നു.
ഇടൂഴി വൈദ്യർ ഡോക്ടർ ഐ ഭവദാസൻ നമ്പൂതിരിയുടെ ശതാഭിഷേകത്തോടനുബന്ധിച്ച് നടക്കുന്ന വൈദ്യപൂർണ്ണിമയുടെ ഭാഗമായാണ് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നത്.
സ്പെഷ്യാലിറ്റി വിഭാഗം ഉൾപ്പെടെ വിദഗ്ധ ഡോക്ടർമാരുടെ സേവനം ലഭ്യമാവുന്ന ക്യാമ്പിൽ പങ്കെടുക്കാൻ മുൻകൂട്ടി പേര് രജിസ്റ്റർ ചെയ്തവർക്കാണ് പ്രാധാന്യം. മരുന്നുകൾ സൗജന്യമായി വിതരണം ചെയ്യും.
ബുക്കിങ് നമ്പറുകൾ:
📞 9961205822
📞 7025798045
📞 9605961493