
കണ്ണാടിപ്പറമ്പ് |
മുൻ മുഖ്യമന്ത്രി, മുതിർന്ന സിപിഎം നേതാവ് സ: വി.എസ്. അച്യുതാനന്ദൻ്റെ നിര്യാണത്തിൽ അനുശോചിച്ചു കൊണ്ട് കണ്ണാടിപ്പറമ്പിൽ മൗനജാഥയും സർവകക്ഷി അനുശോചന യോഗവും നടന്നു. നാറാത്ത് പഞ്ചായത്തിലെ മുൻ പ്രസിഡണ്ടും സി.പി.എം നേതാവുമായ കാണികൃഷ്ണൻ മൗനജാഥയ്ക്ക് നേതൃത്വം നൽകി.
വിവിധ രാഷ്ട്രീയ പാർട്ടികളുടെയും സാമൂഹിക സംഘടനകളുടെയും പ്രതിനിധികൾ പങ്കെടുത്ത യോഗത്തിൽ വി.എസ് അച്യുതാനന്ദന്‍ ജനതയുടെ പ്രതിനിധിയെന്ന നിലയില്‍ ഉദാത്തമായ രാഷ്ട്രീയം കൈക്കൊണ്ട നേതാവായിരുന്നുവെന്നും, “എല്ലാ രാഷ്ട്രീയ കക്ഷികൾക്കും പഠിക്കേണ്ട രാഷ്ട്രീയ പാഠപുസ്തകമായിരുന്നു വി.എസ് അച്യുതാനന്ദൻ എന്നും സംഗമത്തിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.
അനുശോചനയോഗത്തിൽ പങ്കെടുത്ത പ്രധാന നേതാക്കൾ:
🔹 ബെജു കോറോത്ത് (CPM മയ്യിൽ ഏരിയ കമ്മറ്റിയംഗം)
🔹 ടി. അശോകൻ (CPM കണ്ണാടിപ്പറമ്പ് ലോക്കൽ സെക്രട്ടറി)
🔹 മോഹനാംഗൻ (കോൺഗ്രസ്)
🔹 രാമചന്ദ്രൻ (CPI)
🔹 രന്താ കരൻ (BJP)
🔹 രാധാകൃഷ്ണൻ (കോൺഗ്രസ് എസ്എസ്)
🔹 അബ്ദുള്ള മാസ്റ്റർ (IUML)
മൗനജാഥയിലൂടെ വിവിധ രാഷ്ട്രീയ പാർട്ടികൾക്ക് അതീതമായി സമൂഹമനസാക്ഷിയെ സ്പർശിച്ച നേതാവായ വിഎസിനെ അനുസ്മരിക്കുകയും ചെയ്തു.