മയ്യിൽ: തോട്ടിൽ നിന്നുംഓട്ടോ ടാക്സി കഴുകി വൃത്തിയാക്കുന്നതിനിടെ കുഴഞ്ഞുവീണ ഡ്രൈവർമരണപ്പെട്ടു. പാവന്നൂർ മൊട്ട ഓട്ടോസ്റ്റാൻ്റിലെ ഓട്ടോ ഡ്രൈവർ കുഞ്ഞുവളപ്പിൽ ഹൗസിൽ പി.സജിത് (40) ആണ് മരണപ്പെട്ടത്. പാ വന്നൂർ മൊട്ടയിലെ ചന്ദ്രദാസൻ – നന്ദിനി ദമ്പതികളുടെ മകനാണ്. ഭാര്യ: ഷൈജ.സഹോദരങ്ങൾ: സരിത, സജിന.
ഇന്നലെ വൈകുന്നേരം 6.10 മണിയോടെ വീടിന് സമീപത്തെ കാനത്തു മൂലത്തോട്ടിൽ നിന്നും ഓട്ടോ ടാക്സി കഴുകി കൊണ്ടിരിക്കവെ കുഴഞ്ഞു വീഴുകയായിരുന്നു. ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഇന്ന് തിങ്കളാഴ്ച ഉച്ചക്ക് 12 മുതൽ പാവന്നൂർ മൊട്ടയിൽ പൊതുദർശനം, തുടർന്ന് ഒരു മണിയോടെ പൊറോലം ശാന്തിവനത്തിൽ സംസ്കാരം.