കെ. നാണുവേട്ടന്റെ 16-മത് ചരമവാർഷികം ആചരിച്ചു

kpaonlinenews

നാറാത്ത്: നാറാത്ത് ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡന്റും ഭാരതീയ ദളിത് കോൺഗ്രസ്സ് ജില്ലാ പ്രസിഡന്റുമായിരുന്ന കെ. നാണുവേട്ടന്റെ 16-മത് ചരമവാർഷിക ദിനം നാറാത്ത് ആലിൻകീഴിലെ കെ. നാണു സ്മാരക ഹാളിൽ അനുസ്മരണച്ചടങ്ങുകളോടൊപ്പം ആചരിച്ചു.

ചടങ്ങിന്റെ ഭാഗമായി പുഷ്പാർച്ചനയും അനുസ്മരണ യോഗവും സംഘടിപ്പിച്ചു. ഡിസിസി ജനറൽ സെക്രട്ടറി രജിത്ത് നാറാത്ത് അനുസ്മരണ പ്രഭാഷണം നടത്തി.

ശ്രീ കെ. നാണുവേട്ടന്റെ സഹധർമിണിയായ ശാന്ത, മക്കൾ, കോൺഗ്രസ് പ്രവർത്തകരും വിവിധ പോഷക സംഘടനകളിലെ നേതാക്കളും ചടങ്ങിൽ പങ്കെടുത്തു.

Share This Article
error: Content is protected !!