കൊളച്ചേരി ∙ കൊളച്ചേരി പഞ്ചായത്തിലെ എല്ലാ വാർഡുകളിലും വയോജന വിശ്രമ കേന്ദ്രങ്ങളായ പകൽ വീട് ആരംഭിക്കണമെന്നും, വയോജനങ്ങൾക്കായി അനുവദിക്കുന്ന ഫണ്ടുകൾ യഥാസമയം വിനിയോഗിക്കണമെന്നും സീനിയർ സിറ്റിസൺസ് ഫ്രണ്ട്സ് വെൽഫെയർ അസോസിയേഷൻ കൊളച്ചേരി പഞ്ചായത്ത് അധികൃതരോട് ആവശ്യപ്പെട്ടു.
പാടിക്കുന്ന് സ്മാരക മന്ദിരത്തിൽ ചേർന്ന കൊളച്ചേരി വില്ലേജ് കൺവെൻഷനിലാണ് ഇത്തരത്തിലുള്ള നിർദേശങ്ങൾ അവതരിപ്പിച്ചത്. കൺവെൻഷൻ നാടകകൃത്ത് ശ്രീധരൻ സംഘമിത്ര ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് കെ.വി. ദിവാകരൻ അദ്ധ്യക്ഷത വഹിച്ചു. എം.പി. ശ്രീധരൻ പ്രസംഗിച്ചു. വയോജന സംരക്ഷണ നിയമത്തെക്കുറിച്ച് ടി. പ്രീത ക്ലാസെടുത്തു. സെക്രട്ടറി എം. രാമചന്ദ്രൻ റിപ്പോർട്ട് അവതരിപ്പിച്ചു. കെ. ഉണ്ണിക്കൃഷ്ണൻ നന്ദി പറഞ്ഞു.
ഭാരവാഹികൾ:
• എം. രാമചന്ദ്രൻ – പ്രസിഡൻറ്
• എം. ലക്ഷ്മണൻ, എ. ഗൗരി – വൈസ് പ്രസിഡൻ്റുമാർ
• കെ. ഉണ്ണിക്കൃഷ്ണൻ – സെക്രട്ടറി
• കെ. ശ്രീധരൻ, എം. നളിനി – ജോ. സെക്രട്ടറി
• എ.പി. രമേശൻ – ട്രഷറർ
