കണ്ണൂർ : നഗരത്തിൽ വൻ കഞ്ചാവ് വേട്ട 6.020 കിലോഗ്രാം കഞ്ചാവുമായി ബീഹാർ സ്വദേശി പിടിയിൽ . അഴീക്കോട് മൂന്നു നിരത്ത് വാടക ക്വാട്ടേർസിൽ താമസിക്കുന്ന നിർമ്മാണ തൊഴിലാളി ബീഹാർ സ്വദേശി ഷെയ്ഖ് ഇറഷാദ് (35) നെയാണ് പിടികൂടിയത്.
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കണ്ണൂർ റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ അക്ഷയ് യും സംഘവുംതളാപ്പ് ഇരട്ടക്കണ്ണൻ പാലം ഭാഗത്ത് നടത്തിയ റെയ്ഡിലാണ് പ്രതി പിടിയിലായത്.
ബീഹാറിൽ നിന്നും വൻതോതിൽ കഞ്ചാവ് കടത്തിക്കൊണ്ട് വന്ന്
ചില്ലറയായി കഞ്ചാവ് തൂക്കി വിൽക്കുന്നതിനായി ഇലക്ട്രോണിക് ത്രാസ് ഉൾപ്പെടെ പ്രതി തളാപ്പ് ഇരട്ടക്കണ്ണൻ പാലം ഭാഗത്ത് എത്തിയിട്ടുണ്ടെന്നുള്ള രഹസ്യ വിവരം എക്സൈസ് കമ്മീഷണർ സ്ക്വാഡ് അംഗം സിവിൽ എക്സൈസ് ഓഫീസർ പി.വി. ഗണേഷ്ബാബുവിന് ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പ്രതി പിടിയിലായത്.പ്രതിയെ കണ്ടുപിടിക്കുന്നതിന് കേരള എടിഎസിന്റെ സഹായം ലഭിച്ചിട്ടുണ്ട്. റെയ്ഡിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ സി. പി.കുമാർ, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ( ഗ്രേഡ് ) ഉണ്ണികൃഷ്ണൻ വി പി, പ്രിവന്റിവ് ഓഫീസർമാരായ സജിത്ത് എം, രജിത് കുമാർ എൻ, സിവിൽ എക്സൈസ് ഓഫീസർമാരായ നിഖിൽ പി പി, അനീഷ് ടി, ഗണേഷ് ബാബു പി വി, മുഹമ്മദ് ബഷീർ പി വി, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ ഷജിത്ത് പി എന്നിവരും ഉണ്ടായിരുന്നു