കണ്ണൂർ: കുളത്തിൽ കുളിക്കാനിറങ്ങിയ പ്രവാസി മുങ്ങി മരിച്ചു. പള്ളിക്കുന്ന് പന്നേൻപാറ മരക്കുളത്തിന് സമീപം കിസാൻ റോഡിൽ താമസിക്കുന്ന
കാട്ടാമ്പള്ളി സുധാകരൻ (72) ആണ് മരിച്ചത്. ഇന്ന് രാവിലെ 7 മണിയോടെ കുന്നാവ് കുളത്തിലാണ് സംഭവം. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് കണ്ണൂർ ഫയർ സ്റ്റേഷനിൽ നിന്നും സീനിയർ ഫയർ ആൻ്റ് റെസ്ക്യു ഓഫീസർ അഫ്സലിൻ്റെ നേതൃത്വത്തിലെത്തിയ സംഘം നടത്തിയ തിരച്ചലിലാണ് കണ്ടെത്തിയത്. ആശുപത്രിയിലെത്തിക്കുമ്പോഴെക്കും മരിച്ചിരുന്നു. ഭാര്യ: സരസ്വതി, മകൾ: അഭിരാമി. സഹോദരങ്ങൾ: ദിവാകരൻ (റിട്ട. പോലീസ് ഓഫീസർ), സുജ, സതീശൻ, സുനിൽകുമാർ , സുഷീൽ കുമാർ (ഇരുവരും കുവൈത്ത്). ടൗൺ പോലീസ് മൃതദേഹം ഇൻക്വസ്റ്റ് നടത്തി.
പള്ളിക്കുന്ന് കുന്നാവ് കുളത്തിൽ പ്രവാസി മുങ്ങി മരിച്ചു
