കണ്ണാടിപറമ്പ: നിടുവാട്ട് സ്വദേശിനിയും കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല (കൂസാറ്റ്) ബി.ടെക് പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ നജാ അബൂബക്കറിനെ കണ്ണാടിപ്പറമ്പ് മണ്ഡലം കോൺഗ്രസ് കമ്മിറ്റി അനുമോദിച്ചു.
മണ്ഡലം പ്രസിഡന്റ് മോഹനാംഗൻ എം.പി ഉപഹാരം നൽകി അനുമോദനം രേഖപ്പെടുത്തി. ഹംസ ദാരിമി, സനീഷ് ചിറയിൽ, മജീദ് കെ.സി എന്നിവരും ചടങ്ങിൽ പങ്കെടുത്തു.