കണ്ണൂർ ∙ പള്ളിക്കുന്ന്: ബിഡിഎസ് വിദ്യാർത്ഥിയായ കർണാടക സുള്ള്യ സ്വദേശി അസിക് രാഘവ് (19) കുളത്തിൽ മുങ്ങി മരിച്ചു. തായ്യിൽ കുളത്തിൽ കുളിക്കാനെത്തിയപ്പോഴാണ് അപകടം നടന്നത്.
ദേർളകട്ട എ.ബി. ഷെട്ടി ഡെന്റൽ കോളജിലെ ഒന്നാം വർഷ വിദ്യാർത്ഥിയായ അസിക്, അവധിക്ക് കോട്ടാളിയിലെ സഹപാഠിയുടെ വീട്ടിൽ എത്തിയതായിരുന്നു. സഹപാഠികളോടൊപ്പം കുളിക്കാനെത്തിയപ്പോൾ വെള്ളത്തിൽ മുങ്ങുകയായിരുന്നു.
വിവരം ലഭിച്ച ഉടൻ ഫയർഫോഴ്‌സും മറ്റ് രക്ഷാപ്രവർത്തകരും എത്തി യുവാവിനെ പുറത്തെടുത്ത് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.