ചെന്നൈ: തമിഴ്നാട് കള്ളക്കുറിച്ചി-തിരുക്കോവിലൂർ റോഡിൽ ഓടിക്കൊണ്ടിരുന്ന കാറിന്റെ ടയർ പൊട്ടിത്തെറിച്ചതിനെ തുടർന്നുണ്ടായ അപകടത്തിൽ ഒരു കുടുംബത്തിലെ നാലുപേർ ദാരുണമായി മരിച്ചു.
പോലീസ് ഉദ്യോഗസ്ഥനായ മാധവനും കുടുംബാംഗങ്ങളും യാത്ര ചെയ്തിരുന്ന എസ്‌യുവി ടൈർ പൊട്ടി നിയന്ത്രണം വിട്ട് മറിഞ്ഞാണ് അപകടം നടന്നത്.
മരിച്ചവരിൽ മൂന്ന് സ്ത്രീകളും ഉൾപ്പെടുന്നു.
അത്തിപ്പാക്കം ഭാഗത്ത് വെച്ചായിരുന്നു അപകടം.
തിരുവണ്ണാമലയിലേക്കുള്ള യാത്രയ്ക്കിടെയാണ് അപകടം സംഭവിച്ചത്.
പരിക്കേറ്റ അഞ്ച് പേരെ തിരുവണ്ണാമലൈ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.