ചട്ടുകപ്പാറ ∙ കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയിസ് യൂനിയൻ (KCEU) മയ്യിൽ ഏരിയ സമ്മേളനം ആഗസ്റ്റ് 9 ശനിയാഴ്ച രാവിലെ 9.30ന് ചട്ടുകപ്പാറ ബാങ്ക് ഓഡിറ്റോറിയത്തിൽ വച്ച് നടക്കും. സമ്മേളന വിജയത്തിനായി സംഘാടക സമിതി രൂപീകരിച്ചു.
സമിതിയുടെ ഉദ്ഘാടനം CITU ജില്ലാ കമ്മിറ്റി അംഗം കെ. നാണു നിർവഹിച്ചു. KCEU മയ്യിൽ ഏറിയ പ്രസിഡണ്ട് പി. വൽസലൻ അദ്ധ്യക്ഷത വഹിച്ചു.
സി. ശ്രീജിത്ത്, കെ. പ്രിയേഷ് കുമാർ, കെ. രാമചന്ദ്രൻ, സി. ലവൻ എന്നിവരും സംസാരിച്ചു. ഏറിയ സെക്രട്ടറി ആർ. വി. രാമകൃഷ്ണൻ സ്വാഗതം പറഞ്ഞു.
സംഘാടക സമിതി
ചെയർമാൻ: കെ. പ്രിയേഷ് കുമാർ കൺവീനർ: പി. സജിത്ത് കുമാർ