പി.ടി.എച്ച്. കൊളച്ചേരി മേഖല വാർഷികം സെപ്റ്റംബർ 1 മുതൽ ; പോസ്റ്റർ പ്രകാശനം പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങൾ നിർവഹിച്ചു

kpaonlinenews

കമ്പിൽ ∙ കിടപ്പിലായ രോഗികൾക്കും അവശരായവർക്കുമായി സേവനം നടത്തുന്ന പൂക്കോയ തങ്ങൾ ഹോസ്പിസ് (പി. ടി. എച്ച്) കൊളച്ചേരി മേഖലയുടെ മൂന്നാം വാർഷികാഘോഷം സെപ്റ്റംബർ 1 മുതൽ 12 വരെ വിവിധ പരിപാടികളോടെ നടത്തപ്പെടും. “ചേർത്തുപിടിച്ച മൂന്ന് വർഷം” എന്ന ക്യാപ്‌ഷനിൽ നടക്കുന്ന വാർഷികാഘോഷങ്ങളുടെ പോസ്റ്റർ പ്രകാശനം കമ്പിലിൽ നടന്ന ചടങ്ങിൽ പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ നിർവഹിച്ചു.

മേഖലാ പ്രസിഡണ്ട് മുസ്തഫ കോടിപ്പോയിൽ അധ്യക്ഷനായി. ചടങ്ങിൽ കൊളച്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.പി. അബ്ദുൽ മജീദ്, സയ്യിദ് അലി ഹാഷിം ബാ അലവി തങ്ങൾ, കമ്പിൽ മൊയ്തീൻ ഹാജി, ആറ്റക്കോയ തങ്ങൾ, എം. അബ്ദുൽ അസീസ്, കെ.എം. ശിവദാസൻ, നൂറുദ്ധീൻ പുളിക്കൽ, ഹാഷിം കാട്ടാമ്പള്ളി, മൻസൂർ പാമ്പുരുത്തി, കെ.പി. അബ്ദുൽ സലാം, സൈഫുദ്ധീൻ നാറാത്ത്, ഷംസീർ മയ്യിൽ, പി.കെ.പി. നസീർ, കെ.പി. യൂസുഫ്, പി. മുഹമ്മദ് ഹനീഫ, കെ.പി. മുഹമ്മദലി തുടങ്ങിയവർ പങ്കെടുത്തു

Share This Article
error: Content is protected !!