ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ രാമായണ മാസാചരണം: നാമസങ്കീർത്തനങ്ങൾ ആസ്വാദനമാകുന്നു

kpaonlinenews

കണ്ണാടിപ്പറമ്പ്: രാമായണ മാസാചരണത്തിന്റെ ഭാഗമായി കണ്ണാടിപ്പറമ്പ് ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ വിവിധ ഭക്തിപര പരിപാടികൾ അരങ്ങേറുന്നു. കർക്കടക മാസത്തിലെ ആദ്യ ശനിയാഴ്ചയായ 19-ന്, നന്ദനം ഭജന സമിതി പനയത്താംപറമ്പ് നാമസങ്കീർത്തനം നടത്തി.

മാസാചരണത്തിന്റെ ഭാഗമായുള്ള അടുത്ത നാമസങ്കീർത്തനം ജൂലൈ 26 ശനിയാഴ്ച രാവിലെ 8 മണിക്ക് നടക്കും. ഈ പരിപാടിയിൽ ശ്രീധർമ്മശാസ്താ ക്ഷേത്ര മാതൃ സമിതിയാണ് നാമസങ്കീർത്തനം അവതരിപ്പിക്കുക.
ക്ഷേത്രത്തിൽ എല്ലാ ദിവസവും വൈകു: 5.45 മുതൽ രാമായണ പാരായണവും നടക്കുന്നുണ്ട്.

ഭക്തജനങ്ങളുടെ വലിയ പങ്കാളിത്തം അനുഭവപ്പെടുന്ന പരിപാടികൾ അശരണഭക്തിക്ക് ശാന്തിയും ആത്മീയതയും പകരുന്ന അനുഭവമായി മാറുകയാണ്.

Share This Article
error: Content is protected !!