കമ്പിൽ: പാട്ടയം കലാഗ്രാമത്തിൽ സൗജന്യ നേത്ര പരിശോധന ക്യാമ്പ് നാളെ

kpaonlinenews

കമ്പിൽ: പാട്ടയം കലാഗ്രാമം, പാട്ടയം ബ്രദേഴ്സ്, ഡിവൈഎഫ്ഐ പാട്ടയം യൂണിറ്റ്, എ.കെ.ജി. നേത്രാലയ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സൗജന്യ നേത്ര പരിശോധന ക്യാമ്പ് നാളെ (ജൂലൈ 20, ഞായറാഴ്ച) രാവിലെ 9.30 മണിമുതൽ പാട്ടയം വ്യൂവേഴ്സ് സൊസൈറ്റിക്ക് സമീപം നടക്കും.

ക്യാമ്പ് കൊളച്ചേരി കൃഷിഓഫീസർ അജീഷ് ബേബി ഉദ്ഘാടനം ചെയ്യും. വാർഡ് മെമ്പർ ഇ.കെ. അജിത് അധ്യക്ഷനാകും. പരിപാടിയുടെ ഭാഗമായായി കാർഷിക ക്ലാസ് സംഘടിപ്പിക്കുകയും, എസ്.എസ്.എൽ.സി.യും പ്ലസ് ടൂ വിജയിച്ച വിദ്യാർത്ഥികളെ അനുമോദിക്കുകയും ചെയ്യും.

📞 കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: 9895304193

Share This Article
error: Content is protected !!