ചേലേരി: ചേലേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉമ്മൻചാണ്ടിയുടെ രണ്ടാം ചരമവാർഷികദിനം ആചരിച്ചു. പുഷ്പാർച്ചനയും അനുസ്മരണ യോഗവും സംഘടിപ്പിച്ചു.
യോഗത്തിൽ മുൻ കെ.പി.സി.സി പ്രസിഡണ്ട് അന്തരിച്ച സി.വി. പത്മരാജന് ആദരാഞ്ജലികൾ അർപ്പിച്ചു.
കണ്ണൂർ ജില്ലാ കോൺഗ്രസ് കമ്മിറ്റി നിർവ്വാഹക സമിതി അംഗം കെ.എം. ശിവദാസൻ യോഗം ഉദ്ഘാടനം ചെയ്തു.
മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് കെ. മുരളീധരൻ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു.
ദളിത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടരി ദാമോദരൻ കൊയിലേരിയൻ, മുഹമ്മദ് അബ്ദുറഹിമാൻ സ്മാരക വായനശാല പ്രസിഡന്റ് സി.കെ ജനാർദ്ദനൻ മാസ്റ്റർ, മുൻ മണ്ഡലം പ്രസിഡണ്ട് എൻ.വി പ്രേമാനന്ദൻ, കൊളച്ചേരി ബ്ലോക്ക് കോൺഗ്രസ് കമ്മറ്റി ഭാരവാഹികളായ പി.കെ രഘുനാഥൻ, എം.പി സജിത്, പി.കെ പ്രഭാകരൻ മാസ്റ്റർ, മണ്ഡലം ഭാരവാഹികളായ എം.സി അഖിലേഷ് കുമാർ, പി.വേലായുധൻ, ദളിത് കോൺഗ്രസ് ബ്ലോക്ക് പ്രസിഡണ്ട് എ.വിജു, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് പി.പ്രവീൺ കുമാർ , കെ.എസ്.എസ്.പി.എ കൊളച്ചേരി മണ്ഡലം പ്രസിഡണ്ട് സി.വിജയൻ മാസ്റ്റർ, കെ.പി അനിൽകുമാർ, ബൂത്ത് കമ്മറ്റി പ്രസിഡണ്ട്മാരായ കെ.ഭാസ്കരൻ, എം.സി സന്തോഷ് കുമാർ, കെ.രാഗേഷ് എന്നിവർ സംസാരിച്ചു.
മുൻ മുഖ്യമന്ത്രിയായ ഉമ്മൻചാണ്ടിയുടെ പൊതുജനസേവന മാതൃകയും മനുഷ്യസ്നേഹപരമായ സമീപനവും സമ്മേളനത്തിൽ പങ്കെടുത്തവർ അനുസ്മരിച്ചു.