നാറാത്ത്: മുസ്ലിം യൂത്ത് ലീഗ് മെമ്പർഷിപ്പ് ക്യാമ്പയിന്റെ ഭാഗമായി അഴീക്കോട് നിയോജക മണ്ഡലത്തിലെ ശാഖാ സമ്മേളനങ്ങൾക്ക് തുടക്കം കുറിച്ചു. “അനീതിയുടെ കാലത്ത് യുവതയുടെ തിരുത്ത്” എന്ന മുദ്രാവാക്യത്തിലൂടെ യുവജനങ്ങളുടെ സംഘടനാ ശക്തിയും ജനകീയ ഇടപെടലും വിപുലീകരിക്കുകയാണ് ലക്ഷ്യം.
മണ്ഡലം തല ഉദ്ഘാടനം നാറാത്ത് പഞ്ചായത്തിലെ നാറാത്ത് ശാഖയിലാണ് നടന്നത്. മുസ്ലിം യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി കെ.കെ. ഷിനാജ് സമ്മേളനം ഉദ്ഘാടനം ചെയ്തു. തുടർന്ന് നാറാത്ത് ശാഖാ കമ്മിറ്റിയുടെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.
അടുത്ത ദിവസങ്ങളിൽ അഴീക്കോട് മണ്ഡലത്തിലെ മുഴുവൻ 38 ശാഖകളിലും സമ്മേളനങ്ങൾ നടത്തുകയും പുതിയ നേതൃത്വങ്ങളെ തിരഞ്ഞെടുക്കുകയും ചെയ്യുമെന്ന് മണ്ഡലം പ്രസിഡന്റ് വി.കെ. മുഹമ്മദലി അറിയിച്ചു.
പ്രമേയ പ്രഭാഷണം മണ്ഡലം ജനറൽ സെക്രട്ടറി അഷ്‌ക്കർ കണ്ണാടിപ്പറമ്പ് നടത്തി.
സമ്മേളനത്തിൽ പി.പി. സുബൈർ, പി.വി. മുഹമ്മദ് കുഞ്ഞി, എ.പി. അബ്ദുള്ള, അഷ്‌റഫ് പി.പി., അക്‌സർ നാറാത്ത്, സൈഫുദ്ധീൻ നാറാത്ത്, റഹീം കെ.എൻ., മുനവ്വിർ, ഷജിൽ കെ.കെ.പി. തുടങ്ങിയവർ സംബന്ധിച്ചു.