പയ്യന്നൂർ ▾
തൃക്കരിപ്പൂർ നീലംബം പള്ളത്തിൽ സ്വദേശിയായ എം.എ. ജാഫറിന്റെ മകൻ ആഷിഖ് (27), ചൊവ്വാഴ്ച വൈകുന്നേരം കുളത്തിൽ മുങ്ങി മരണപ്പെട്ടു. സുഹൃത്തുക്കളോടൊപ്പം കുളിക്കാനിറങ്ങിയതായിരുന്നു. നീന്തുന്നതിനിടെ ആഷിഖ് കുളത്തിൽ താഴെ പോകുന്നത് സുഹൃത്തുക്കൾ ശ്രദ്ധിച്ചതോടെ ഉടൻ നാട്ടുകാരെയും രക്ഷാപ്രവർത്തകരെയും വിവരം അറിയിച്ചു.
സംഭവസ്ഥലത്ത് എത്തിയ പയ്യന്നൂർ ഫയർഫോഴ്‌സ് സംഘം നടത്തിയ തിരച്ചലിൽ ആഷിഖിനെ കണ്ടെത്തി ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ആഷിഖ് തൃക്കരിപ്പൂരിലെ ‘നീതി ഇലക്ട്രിക്കൽസ്’ എന്ന ഷോപ്പിൽ ജീവനക്കാരനായി ജോലി ചെയ്യുകയായിരുന്നു.
മാതാവ്: ബദറുന്നീസ. സഹോദരങ്ങൾ: അജാസ്, അനീസ്.