മയ്യിൽ ▾
ഇടൂഴി മാധവൻ നമ്പൂതിരി സ്മാരക ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ നിന്നും യു.എസ്.എസ്., എൻ.എം.എം.എസ്., എസ്.എസ്.എൽ.സി., പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ 300-ത്തിലധികം വിദ്യാർത്ഥികളെ അനുമോദിച്ച് സ്‌കൂൾ ഓഡിറ്റോറിയത്തിൽ വിജയോത്സവം സംഘടിപ്പിച്ചു.
നിയമസഭാ സ്പീക്കർ എ.എൻ. ഷംസീർ പരിപാടി ഉത്ഘാടനം ചെയ്തു.
ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ കാര്യ സ്ഥിരം സമിതി ചെയർപേഴ്സൺ എൻ വി ശ്രീജിനി അധ്യക്ഷത വഹിച്ചു.
മുൻ മന്ത്രി പി.കെ. ശ്രീമതി എൻഡോവ്‌മെന്റ് വിതരണോദ്ഘാടനം നിർവഹിച്ചു.
എം വി ഓമന (ബ്ലോക്ക് പഞ്ചായത്തംഗം), എസ്. സുനന്ദ (തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലാ ഓഫീസർ),
പി.ടി.എ. പ്രസിഡന്റ് സി. പത്മനാഭൻ, പ്രിൻസിപ്പൽ ഇൻചാർജ് കെ. മനോജ്,
പ്രഥമാധ്യാപകൻ പി.വി. മനോജ് മണ്ണേരി, പി.പി. സുരേഷ്ബാബു, കെ.കെ. വിനോദ് കുമാർ,
സ്റ്റാഫ് സെക്രട്ടറി കെ.സി. സുനിൽ, കെ.കെ. ജിഷ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.