പാപ്പിനിശ്ശേരി ദേശീയപാതയിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ ഡിവൈഡറുകൾ സ്ഥാപിച്ചു

Kannadiparamba online news

പാപ്പിനിശ്ശേരി: ദേശീയപാതയിലുണ്ടായിരുന്ന ഗതാഗതക്കുരുക്ക് നിയന്ത്രിക്കാൻ പാപ്പിനിശ്ശേരിയിൽ ഡിവൈഡറുകൾ സ്ഥാപിച്ച് ട്രാഫിക് പരിഷ്‌കാര നടപടി ശക്തമാക്കി.

പഴയങ്ങാടി ഭാഗത്ത് നിന്നുള്ള വാഹനങ്ങൾ വൺവേ ലംഘിച്ച് കോട്ടൺസ് റോഡിലേക്ക് കയറുന്നത് അപകട സാധ്യത വർദ്ധിപ്പിച്ചിരുന്നു.ഇത് തടയാൻ കോട്ടൺസ് റോഡിലേക്ക് കടക്കുന്ന കടവത്ത് വയൽ ഭാഗത്ത് തിങ്കളാഴ്ച ഡിവൈഡറുകൾ സ്ഥാപിച്ചു.

24 മണിക്കൂറും ദേശീയപാതയിലെ ട്രാഫിക് നിയന്ത്രണം കൃത്യമായി പാലിക്കണമെന്ന് എം.എൽ.എ കെ.വി. സുമേഷും മുതിർന്ന പോലീസ് ഉദ്യോഗസ്ഥരും വ്യക്തമാക്കി.

ട്രാഫിക് പരിഷ്കാര നിർദേശങ്ങൾ ലംഘിച്ചാൽ കര്‍ശന നടപടി സ്വീകരിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!