വളപട്ടണം: തനിച്ചു താമസിക്കുന്ന വയറിംഗ് തൊഴിലാളിയായ മധ്യവയസ്കൻ്റെ മൃതദേഹം വീട്ടു കിണറ്റിൽ കണ്ടെത്തി.അഴീക്കോട് കണിശൻ മുക്കിലെ പരേതരായ പി.സി. ഗോവിന്ദൻ്റെയുംസൗദാമിനിയുടെയും മകൻ
കാക്കരിക്കൽ വീട്ടിൽ നികേഷ് . കെ. ബാലൻ്റെ (52) മൃതദേഹമാണ് ഇന്ന് രാവിലെ 6 മണിയോടെ വീട്ടു കിണറ്റിൽ കണ്ടെത്തിയത്. വൈദ്യുതി വയറിംഗ്, പ്ലംബിംഗ് ജോലികൾ ചെയ്തു വരികയായിരുന്നു.
സഹോദരങ്ങൾ: മീറ, രമ, ഗീത, ജയ, ലത, നിഷ, വിദ്യ. വളപട്ടണം പോലീസ് മൃതദേഹം ഇൻക്വസ്റ്റ് നടത്തി.