MSF സ്കൂൾ മെമ്പർഷിപ്പ് ക്യാമ്പയിൻ കമ്പിൽ സ്കൂളിൽ തുടക്കം കുറിച്ചു

kpaonlinenews

കമ്പിൽ ▸ എം.എസ്.എഫ് സ്കൂൾ മെമ്പർഷിപ്പ് ക്യാമ്പയിൻ്റെ കൊളച്ചേരി പഞ്ചായത്ത് തല ഉദ്ഘാടനം കമ്പിൽ സ്കൂളിൽ നടന്നു. പരിപാടിയുടെ ഉദ്ഘാടന പ്രവർത്തനം എം.എസ്.എഫ് തളിപ്പറമ്പ് നിയോജകമണ്ഡലം സെക്രട്ടറി ആരിഫ് പാമ്പുരുത്തി, പ്ലസ് വൺ വിദ്യാർത്ഥിനി സഹ്‌വ. എംയ്ക്ക് മെമ്പർഷിപ്പ് നൽകി നടത്തി.

തുടർന്ന് എം.എസ്.എഫ് പഞ്ചായത്ത് പ്രസിഡന്റ് റാസിം പാട്ടയം, ജനറൽ സെക്രട്ടറി ഹാദി ദാലിൽ എന്നിവർ സംസാരിച്ചു. ട്രഷറർ സാലിം P.T.P, സെക്രട്ടറി നജാദ് അലി, റൈഹാൻ O.C, സ്കൂൾ യൂണിറ്റ് പ്രസിഡന്റ് ഫജാസ്, ജനറൽ സെക്രട്ടറി മിൻഹാജ്, ട്രഷറർ ദാന പർവീൻ എന്നിവർ മറ്റ് യൂണിറ്റ് ഭാരവാഹികളോടൊപ്പം പരിപാടിയിൽ പങ്കെടുത്തു.

*🛑🛑👉🏻 നിങ്ങളുടെ വാർത്ത പുറംലോകത്തെ അറിയിക്കേണ്ടതുണ്ടോ?*

📢 ഇനി വൈകാതെ പങ്കുവയ്ക്കൂ – kannadiparamba.online വഴി!

📰 നാട്ടിനകത്തും പുറത്തുമായി…

🗣️ നിങ്ങളുടെ ഭാഷയിൽ, നിങ്ങളുടെ വാർത്ത!

📲 ഉടനെ ബന്ധപ്പെടൂ:

     75599 54786

     96059 58974

Share This Article
error: Content is protected !!