കയരളം എ.എൽ.പി. സ്കൂളിൽ പുതിയ കെട്ടിടത്തിന് തറക്കല്ലിട്ടു

kpaonlinenews

മയ്യിൽ:

കയരളം നോർത്ത് എ.എൽ.പി. സ്‌കൂളിന് പുതിയ കെട്ടിടം നിർമ്മിക്കുന്നതിന്റെ ഭാഗമായി തറക്കല്ലിടലും പി.കെ. ദേവകി അമ്മ മെമ്മോറിയൽ ക്യാഷ് അവാർഡ് വിതരണവും സ്‌കൂളിൽ വച്ചു നടന്നു. ചടങ്ങ് സ്പീക്കർ എ.എൻ. ഷംസീർ ഉദ്ഘാടനം ചെയ്തു. മുൻ മന്ത്രി പി.കെ. ശ്രീമതി അധ്യക്ഷത വഹിച്ചു.

ക്യാഷ് അവാർഡ് വിതരണം മുൻ മന്ത്രി ഇ.പി. ജയരാജൻ നിർവഹിച്ചു.

ഗ്രാമപഞ്ചായത്ത് അംഗങ്ങളായ രവി മാണിക്കോത്ത്, എ.പി. സുചിത്ര, തളിപ്പറമ്പ് സൗത്ത് എ.ഇ.ഒ കെ.കെ. രവീന്ദ്രൻ, പി.കെ. ഗൗരി, പി.കെ. ദിനേശ്, ഇ. നിഷ്കൃത, ടി.പി. പ്രശാന്ത് എന്നിവർ ചടങ്ങിൽ സംസാരിച്ചു.

കെ. ശ്രീലേഖ സ്വാഗതവും എ.ഒ. ജീജ നന്ദിയും പറഞ്ഞു.

പി.കെ. ദേവകി അമ്മ മെമ്മോറിയൽ എജുക്കേഷണൽ & ചാരിറ്റബിൾ ട്രസ്റ്റ് നൽകുന്ന ₹2500 ക്യാഷ് അവാർഡിന് മുഹമ്മദ് അയാൻ റഹീസ്, മുസ്തഫ ഗഫൂർ, കെ.വി. കാർത്തിക്, മുഹമ്മദ് റൈഹാൻ എം., മുഹമ്മദ് ഹിഷാം എന്നിവർ അർഹരായി.

Share This Article
error: Content is protected !!