കേരള പത്മശാലിയ സംഘം കണ്ണാടിപ്പറമ്പ് ശാഖാ സമ്മേളനം നടത്തി

kpaonlinenews


കണ്ണാടിപ്പറമ്പ്: കേരള പത്മശാലിയ സംഘത്തിന്റെ കണ്ണാടിപ്പറമ്പ് ശാഖാ സമ്മേളനം കണ്ണാടിപ്പറമ്പ് എൽ.പി. സ്കൂളിൽ നടന്നു. സംസ്ഥാന വൈസ് പ്രസിഡന്റ് പ്രഭാകരൻ ചെട്ട്യാർ സമ്മേളനം ഉദ്ഘാടനം ചെയ്തു. കിഷോർ കുമാർ അദ്ധ്യക്ഷത വഹിച്ചു.

അഡ്വ. കെ. വിജയൻ മുഖ്യപ്രഭാഷണം നടത്തി. ഇന്ദ്രജിത്, അഡ്വ. വിമല, കാടൻ രാഘവൻ ചെട്ട്യാർ, കെ. ഇന്ദിര, കറത്ത പ്രകാശൻ, ശൈലജ, കുറിയ നാരായണൻ എന്നിവർ സംസാരിച്ചു.

പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ക്യാഷ് അവാർഡ് നൽകി സമ്മേളനത്തിൽ അനുമോദിച്ചു. കണ്ണാടിപ്പറമ്പ് ഗണപതി ക്ഷേത്രത്തിലെ വാദ്യകലാകാരന്മാരെയും കലാകാരികളെയും ആദരിച്ചു.

കാണി രമേശൻ സ്വാഗതവും കുറിയ നാരായണൻ നന്ദിയും പറഞ്ഞു.

പുതിയ ഭാരവാഹികൾ:


• പ്രസിഡന്റ്: കിഷോർ കുമാർ
• വൈസ് പ്രസിഡന്റുമാർ: പ്രകാശൻ കറത്ത, വിനോദൻ മൊടപ്പത്തി
• സെക്രട്ടറി: രമേശൻ കാണി
• ജോ. സെക്രട്ടറി: കുറിയ പുരുഷോത്തമൻ, ചോറൻ പ്രകാശൻ
• ട്രഷറർ: കുറിയ നാരായണൻ

Share This Article
error: Content is protected !!