മുണ്ടേരി:
സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ കീഴിൽ പ്രവർത്തിക്കുന്ന പതിനൊന്നായിരം മദ്രസ സ്ഥാപനങ്ങളിൽ ഇന്ന് മുഅല്ലിം ഡേ ആഘോഷിച്ചു. ഈ ദിനത്തിന്റെ ഭാഗമായി SKSBV മുണ്ടേരി റെയ്ഞ്ചിന്റെ ആഭിമുഖ്യത്തിൽ ‘ഗുരുമുഖത്ത്’ എന്ന പേരിൽ മദ്രസാ രംഗത്ത് അരനൂറ്റാണ്ടിലധികം സേവനം നൽകിയ താഴെപ്പുറം ടി.പി. അബ്ദുല്ലക്കുട്ടി മൗലവിയെ ആദരിച്ചു.
പ്രോഗ്രാമിൽ SKSBV മുണ്ടേരി റെയ്ഞ്ച് ജനറൽ സെക്രട്ടറി ഇൻഷാദ് മൗലവി പള്ളേരി, ജോ.സെക്രട്ടറി റിയാസ് അസ്അദി ആലക്കാട്, റെയ്ഞ്ച് നേതാക്കളായ അബ്ദുൽ ബാരി അസ്‌നവി, മുഹമ്മദ് മൗലവി മുണ്ടേരി തുടങ്ങിയവർ പങ്കെടുത്തു. കൂടാതെ പ്രവർത്തകരായ സജീർ അസ്അദി, ആമിർ കുണ്ടലക്കണ്ടി, ഹാദി കൈപ്പക്കയിൽ, ഷിഫാൻ കച്ചേരിപ്പറമ്പ, സിനാൻ കുണ്ടലക്കണ്ടി, മുഹമ്മദ് ചെറുവത്തല, യാസർ പടന്നോട്ട്മൊട്ട, നാസിം എടവച്ചാൽ, നബ്ഹാൻ കോളിൽമൂല, ഉനൈസ്, അസ്ഹബ്, വാസിൽ, ആദിർ, അഷ്ഹബ് എന്നിവരും സന്നിഹിതരായിരുന്നു.
മദ്രസാ വിദ്യാഭ്യാസ രംഗത്ത് മൗലവിയുടെ ദീർഘകാല സേവനം ഓർമ്മപ്പെടുത്തുകയും, പുതിയ തലമുറയ്ക്ക് പ്രചോദനമാകുന്ന രീതിയിൽ ചടങ്ങ് സംഘടിപ്പിക്കുകയും ചെയ്തു.