കണ്ണാടിപ്പറമ്പ് ▸
യാത്രക്കാർ മറന്നു പോയ സ്വർണമാല അടങ്ങിയ പഴ്‌സ് ഓട്ടോറിക്ഷയിൽ കണ്ടെടുത്ത ഡ്രൈവർ അതു പോലീസിൽ കൈമാറി മാതൃകയായി. കണ്ണാടിപ്പറമ്പ് ചേലേരിമുക്ക് നൂഞ്ചേരി ബൈത്തുല്‍ അമാനിയിലുള്ള അബ്ദുൽ സത്താറാണ് പഴ്‌സ് ചക്കരക്കൽ പോലീസ് സ്റ്റേഷനിൽ ഏൽപ്പിച്ചത്.
മൂന്നു പെരിയയിൽ നിന്നുള്ള സ്ത്രീയാത്രക്കാരെ ഇറക്കി വീട്ടിലേക്ക് മടങ്ങിയ ശേഷമാണ് അടുത്ത ദിവസം ഓട്ടോറിക്ഷയുടെ ബാറ്ററി ചാർജ് ചെയ്യുന്നതിനിടയിൽ പഴ്‌സ് ശ്രദ്ധയിൽപ്പെട്ടത്. അതിനുള്ളിൽ സ്വർണമാല അടങ്ങിയിരുന്നുവെന്ന് തിരിച്ചറിയുകയും ഉടൻ തന്നെ അത് പൊലീസിൽ എത്തിക്കുകയുമായിരുന്നു.
അബ്ദുൽ സത്താറിന്റെ ഈ സത്യസന്ധതയും നീതി പ്രബന്ധിതത്വവുമാണ് സമൂഹത്തിന് മാതൃകയാണ് . പൊതുജനങ്ങളും പൊലിസ് അധികൃതരും അദ്ദേഹത്തെ അഭിനന്ദിക്കുകയും മറ്റു ഡ്രൈവർമാർക്കും പൊതുജനങ്ങൾക്കും ഇതൊരു മാതൃകയാകണമെന്ന് അഭിപ്രായപ്പെടുകയും ചെയ്തു.