കക്കാട്▾ ബദർ പള്ളി വായനശാലക്ക് സമീപം ചായക്കട നടത്തിവരുന്ന കുഞ്ഞിപ്പള്ളി യൂണിറ്റി സെന്ററിന് പിൻവശത്തുള്ള അണ്ണാൻ ഹൗസിൽ താമസക്കാരനായ ഹംസ (68) മരണപ്പെട്ടു .
ഇന്നലെ രാത്രി കടയുടെ മുന്നിലൂടെ നടക്കുന്നതിനിടെ ബൈക്ക് തട്ടി പരിക്കേറ്റ ഹംസയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല .
പരേതനായ കണ്ടേൻ ഇബ്രാഹിം, അണ്ണാൻ നഫീസ ദമ്പതികളുടെ മകനാണ്. ഭാര്യ: എ. റഹ്മത്ത്. മക്കൾ: ശാഹിന, റസീന, സുമയ്യ, സഫൂറ, സൗജത്ത്.