വളപട്ടണം (കണ്ണൂർ): വളപട്ടണം – കണ്ണപുരം റെയിൽവേ സ്റ്റേഷനുകൾക്കിടയിലുള്ള ട്രാക്കിൽ വീണ്ടും കല്ലുകൾ കണ്ടെത്തി. വന്ദേഭാരത് എക്സ്പ്രസ് കടന്നുപോകുന്നതിനുമുമ്പാണ് ട്രാക്കിൽ കല്ലുകൾ കണ്ടെത്തിയത്.
സംഭവവുമായി ബന്ധപ്പെട്ട് പ്രായപൂർത്തിയാകാത്ത രണ്ട് കുട്ടികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇത് അട്ടിമറി ശ്രമമാണോയെന്ന് സംശയത്തെ തുടർന്ന് റെയിൽവേ പൊലീസ്യും വളപട്ടണം പൊലീസും ചേർന്ന് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഇന്നലെ ഇതേ ട്രാക്ക് മേഖലയിൽ കോൺക്രീറ്റ് സ്ലാബ് കണ്ടെത്തിയിരുന്നു.