കണ്ണൂർ.ജയിലിൻ്റെ മേൽക്കൂരയിൽ കയറുന്നത് തടയാൻ ശ്രമിച്ച ഉദ്യോഗസ്ഥരെ അസഭ്യം പറയുകയും ഓടുകൾ വലിച്ചെറിഞ്ഞ് ആക്രമിക്കാൻ ശ്രമിക്കുകയും ചെയ്ത തടവുകാരനെതിരെ പരാതിയിൽ ടൗൺ പോലീസ് കേസെടുത്തു. സെൻട്രൽ ജയിൽപത്താം ബ്ലോക്ക് ഡി. ഡിവിഷനിലെ തടവുകാരൻ കോട്ടയം ഈരാറ്റുപേട്ട മണ്ടക്കുന്ന് കോളനിയിലെ ബ്രി നാട്ടുചാലിൽ ഷാജിക്കെതിരെയാണ് സെൻട്രൽ ജയിൽ ജോയിൻ്റ് സൂപ്രണ്ട് ടി.ജെ.പ്രവീഷിൻ്റെ പരാതിയിൽ ടൗൺ പോലീസ് കേസെടുത്തത്.10 ന് വ്യാഴാഴ്ച ഉച്ചക്ക് 12.35 മണിക്കാണ് സംഭവം. പരാതിയിൽ കേസെടുത്ത പോലീസ് അന്വേഷണം തുടങ്ങി.
ജയിൽ ഉദ്യോഗസ്ഥരെ ആക്രമിക്കാൻ ശ്രമിച്ച തടവുകാരനെതിരെ കേസ്.
