കണ്ണൂർ: സർക്കാരിൻ്റെ കെടുകാര്യസ്ഥതയിൽ വിദ്യാർഥികളുടെ ഭാവി തകരുന്ന നിലയിലേക്ക് ഉന്നത വിദ്യാഭ്യാസ മേഖലയെ മറ്റിയിരിക്കുകയാണെന്ന് എം എസ് എഫ്.അതിൻ്റെ ഒടുവിലത്തെ ഉദാഹരണമാണ് കീം പരീക്ഷ ഫലം റദ്ദ് ചെയ്ത് നടപടി. ഉന്നത്ത വിദ്യാഭ്യാസ മേഖലയിലെ സർക്കാരിൻ്റെ അനാസ്ഥയ്ക്കെതിരെ എം എസ് എഫ് കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി.കാൽടെക്സിൽ നിന്നും ആരംഭിച്ച പ്രകടനം പഴയ ബസ് സ്റ്റാൻ്റ് പരിസരത്ത് സമാപിച്ചു.എം എസ് എഫ് ജില്ലാ പ്രസിഡൻ്റ് നസീർ പുറത്തീൽ ജനറൽ സെക്രട്ടറി കെപി റംഷാദ്, ജില്ലാ വൈസ് പ്രസിഡൻ്റ് തസ്ലീം അടിപ്പാലം, നഹല സഹീദ്, എന്നിവർ സംസാരിച്ചു. പ്രതിഷേധ പ്രകടനത്തിന് എം കെ സുഹൈൽ,ശാഹിദ് സാറ,ജവാദ് പാളയം,അജ്നാസ് പാറപ്രം,കലാം ഇരിക്കൂർ,മുനവ്വർ ശ്രീകണ്ഠാപുരം,ശമൽ വി,ഫാത്തിമ സകരിയ്യ, അർഷിൽ സിറ്റി,ഇജാസ് പള്ളിപ്രം, സിയാദ്
എന്നിവർ നേതൃത്വം നൽകി
കീം പരീക്ഷ റാങ്ക് ലിസ്റ്റിലെ അപാകത എം എസ് എഫ് പ്രതിഷേധ പ്രകടനം നടത്തി.
