എഴുതപ്പെടാത്ത കഥ പറയുന്ന ഹ്യൂമൻ ലൈബ്രറി ഒരുക്കി കുറ്റ്യാട്ടൂർ യു.പി. സ്കൂൾ

kpaonlinenews

മയ്യിൽ: പുസ്തകങ്ങളിൽ എഴുതാത്ത ജീവിത പാഠങ്ങൾ നേരിട്ട് കുട്ടികൾക്ക് പങ്കുവെക്കുന്നതിനായി ഹ്യൂമൻ ലൈബ്രറി എന്നൊരു വ്യത്യസ്ത വായനശാല സംവിധാനം ആരംഭിച്ച് കുറ്റ്യാട്ടൂർ കെഎകെഎൻഎസ് യു.പി. സ്കൂൾ.
വിഭിന്ന മേഖലകളിൽ പ്രവർത്തിക്കുന്ന വ്യക്തികൾ അവരുടെ ജീവിതാനുഭവങ്ങൾ, വിജയം,
കാര്‍ഷികം, ആരോഗ്യം, ജീവകാരുണ്യം, സംരഭകത്വം, അധ്യാപനം തുടങ്ങി നിത്യ ജീവിതത്തില്‍ വിദ്യാര്‍ഥികള്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങളിലാണ് സംവദിക്കല്‍.

പരിപാടിയുടെ അവതരണം സമഗ്ര ശിക്ഷ തളിപ്പറമ്പ് സൗത്ത് ബ്ലോക്ക് പ്രോഗ്രാം ഓഫീസർ എം.വി. നാരായണൻ ചേടിച്ചേരി നിർവഹിച്ചു.
പ്രഥമ അവതരണത്തിൽ, വിദ്യാഭ്യാസം നേടാൻ നടത്തിയ കാല്‍നടയാത്രകളും കുട്ടിക്കാല ഓർമ്മകളും ആവിഷ്കരിച്ചു.
മാസത്തിൽ ഒരു ദിവസമാണിവിടെ അവതരണമുണ്ടാകുക അവതരണങ്ങൾ സ്കൂൾ ലൈബ്രറിയിൽ ഒരുക്കിയ പ്രത്യേക സ്ഥലത്ത് നടത്തും. മുതിർന്നവരോടൊപ്പം കുട്ടികളും ഹ്യൂമൻ ബുക്കുകൾ ആയി പങ്കെടുക്കാനാണ് പദ്ധതി.

ജില്ലയിലെ ആദ്യ ഹ്യൂമൻ ലൈബ്രറി ആശയം നടപ്പാക്കിയതിന്റെ പിന്നിൽ പ്രശംസനീയമായ ഒരുക്കം കല്പിച്ച സ്കൂൾ ജീവനക്കാർക്കും വിദ്യാർത്ഥികൾക്കും അഭിനന്ദനമാണ് ഉയരുന്നത്.

Share This Article
error: Content is protected !!