കണ്ണാടിപ്പറമ്പ് ▾
2025 ഒക്ടോബർ 26 ന് വള്ളുവൻകടവിൽ അരങ്ങേറുന്ന മൂന്നാമത് ഉത്തരകേരള വള്ളംകളി ജലോത്സവത്തിനോടനുബന്ധിച്ച് പുതിയതെരുവിൽ സംഘാടക സമിതിയുടെ ഓഫീസ് പ്രവർത്തനമാരംഭിച്ചു. കെ. വി. സുമേഷ് എം.എൽ.എ ഓഫീസ് ഉദ്ഘാടനം ചെയ്തു.
സംഘാടക സമിതി ചെയർമാൻ രാജൻ അഴിക്കോടൻ അധ്യക്ഷത വഹിച്ചു. ചിറക്കൽ പഞ്ചായത്ത് പ്രസിഡൻ്റ് പി. ശ്രുതി, നാറാത്ത് പഞ്ചായത്ത് പ്രസിഡൻ്റ് കെ. രമേശൻ, പി.എം. അബ്ദുൾ മനാഫ്, പോത്തൻ സുനിൽ, എ. അച്ചുതൻ, എം. അനീഷ് കുമാർ, മുരളീമോഹൻ, സംഘാടക സമിതി അംഗങ്ങളായ ടി. ഗംഗാധരൻ, പി. ശശിധരൻ, ചോറൻ ഗോപാലൻ, എം.കെ. രമേശൻ, എം.ഒ. രാമകൃഷ്ണൻ, ശിവദാസൻ കാക്കത്തുരുത്തി എന്നിവരും ചടങ്ങിൽ പങ്കെടുത്തു.
പ്രമുഖ വള്ളംകളി ടീമുകൾ പങ്കെടുക്കുന്ന ജലമേളയിൽ 25 പേർ, 15 പേർ, വനിതകൾ തുഴയുന്ന വിവിധ വള്ളങ്ങൾ പങ്കെടുക്കും . മന്ത്രിമാർ, എം.പിമാർ, എം.എൽ.എമാർ, കലാകായിക, സാംസ്കാരിക, രാഷ്ട്രീയ മേഖലകളിലെ പ്രമുഖർ എന്നിവരുടെ സാന്നിധ്യത്തിൽ സമാപന സമ്മേളനം നടത്തും.