കണ്ണൂർ: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ ജൂലൈ 12 ശനിയാഴ്ച കണ്ണൂരിൽ എത്തുന്ന സാഹചര്യത്തിൽ അതേ ദിവസം വൈകിട്ട് 4 മണിമുതൽ 7 മണിവരെ പ്രധാന വാഹനപാതകളിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി.
കണ്ണൂർ വിമാനത്താവളം റോഡ്, മട്ടന്നൂർ, ചാലോട്, കൊളോളം, വടുവൻകുളം, മയ്യിൽ, നണിച്ചേരി കടവ് തുടങ്ങിയ മേഖലകളിൽ നിയന്ത്രണം ബാധകമാണ്.
കണ്ണൂരിൽ നിന്നും വിമാനത്താവളം ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾക്കായി മേലെ ചൊവ്വ, താഴെ ചൊവ്വ, ചക്കരക്കൽ, അഞ്ചരക്കണ്ടി വഴിയിലൂടെയാണ് യാത്ര നടത്തേണ്ടത്. തളിപ്പറമ്പ് ഭാഗത്ത് നിന്ന് വിമാനത്താവളം ഭാഗത്തേക്ക് പോകുന്നവർ തളിപ്പറമ്പ്, ചിറവക്ക്, ധർമശാല വഴി കണ്ണൂരിലേക്ക് പോകേണ്ടതുണ്ട്.
പൊതുജനങ്ങൾ ഗതാഗത നിയന്ത്രണം പരിഗണിച്ച് യാത്രകൾ മുൻകൂട്ടി ആസൂത്രണം ചെയ്യണമെന്ന് അധികൃതർ അറിയിച്ചു.