കണ്ണൂർ: എസ്.എസ്.എഫ് കണ്ണൂർ ഡിവിഷന്റെ ആഭിമുഖ്യത്തിൽ സാഹിത്യോത്സവ് ജൂലൈ 12, 13 (ശനി, ഞായർ) തിയ്യതികളിൽ പുറത്തീൽ APEX സ്കൂളിൽ വച്ച് അരങ്ങേറും. ഫാമിലി, ബ്ലോക്ക്, യൂണിറ്റ്, സെക്ടർ ഘടകങ്ങളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട 700ത്തിലധികം വിദ്യാർത്ഥികൾ സാഹിത്യ മത്സരങ്ങളിൽ പങ്കെടുക്കും.
ഉദ്ഘാടന സംഗമം ശനിയാഴ്ച വൈകിട്ട് പ്രശസ്ത സാഹിത്യകാരൻ വത്സൻ കല്ലായി ഉദ്ഘാടനം ചെയ്യും. എസ്.എസ്.എഫ് മുൻ സംസ്ഥാന പ്രസിഡന്റ് ഫിർദൗസ് സുറൈജി സഖാഫി കടവത്തൂർ സാഹിത്യ സന്ദേശം നൽകും.
ഞായറാഴ്ച വൈകുന്നേരം നടക്കുന്ന സമാപന ചടങ്ങ് എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി അബ്ദുറഷീദ് മാസ്റ്റർ നരിക്കോട് ഉദ്ഘാടനം ചെയ്യും. എസ്.എസ്.എഫ് സംസ്ഥാന സെക്രട്ടറി മുഹമ്മദ് മുനവ്വിർ അമാനി അനുമോദന പ്രഭാഷണം നടത്തും.
സാമൂഹിക-സാംസ്കാരിക-സാഹിത്യ-രാഷ്ട്രീയ രംഗത്തെ പ്രമുഖരുടെയും പരിപാടിയിൽ സാന്നിധ്യമുണ്ടാകും.