മയ്യിൽ: കുറ്റ്യാട്ടൂർ ശ്രീ ശങ്കര വിദ്യാനികേതന്റെ ആഭിമുഖ്യത്തിൽ വിശ്വഗുരു വേദവ്യാസന്റെ ജന്മദിനമായ ഗുരുപൂർണിമ വിപുലമായ പരിപാടികളോടെ ആചരിച്ചു. സ്കൂൾ പ്രിൻസിപ്പാൾ എം. സ്നേഹജ ടീച്ചറുടെ അധ്യക്ഷതയിൽ നടന്ന പരിപാടി നവോദയ വിദ്യാലയത്തിന്റെ മുൻ പ്രിൻസിപ്പാൾ ഡോ. കെ.ഒ. രത്നാകരൻ ഉദ്ഘാടനം ചെയ്തു.
പരിപാടിയിൽ കെ.വി. രാജധന്യ ടീച്ചർ ഗുരുപൂജ സന്ദേശം നൽകി. കെ.വി. നാരായണൻ മാസ്റ്റർ, ടി.വി. രാധാകൃഷ്ണൻ, കെ.വി. കൃപ ടീച്ചർ എന്നിവരും ചടങ്ങിൽ പങ്കെടുത്തു. അഗ്നിഹോത്രം നടത്തിക്കൊണ്ട് ആരംഭിച്ച ചടങ്ങിൽ വിദ്യാർത്ഥികൾ ഗുരുപാദുകാസ്തോത്രം ആലപിച്ചു. ഗ്രാമത്തിലെ മുതിർന്ന ഗുരുശ്രേഷ്ഠന്മാരെ ചടങ്ങിൽ ആദരിച്ചു.