സ്കൂൾ സമയമാറ്റം മദ്രസ പഠനത്തെ ബാധിക്കുന്നു; സമസ്തയുടെ സമരപ്രഖ്യാപന കൺവെൻഷൻ ഇന്ന്

kpaonlinenews

കോ​ഴി​ക്കോ​ട്​ : മ​ദ്​​റ​സ പ​ഠ​ന​ത്തെ ബാ​ധി​ക്കും​വി​ധം ന​ട​പ്പാ​ക്കി​യ സ്കൂ​ൾ സ​മ​യ​മാ​റ്റം പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന്​ സ​മ​സ്ത പ്ര​സി​ഡ​ന്‍റ്​ ജി​ഫ്​​രി ത​ങ്ങ​ൾ നേ​രി​ൽ​ക​ണ്ട്​​ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടും മു​ഖ​വി​ല​ക്കെ​ടു​ക്കാ​ത്ത മു​ഖ്യ​മ​ന്ത്രി​യു​ടെ​യും സ​ർ​ക്കാ​റി​ന്‍റെ​യും നി​ല​പാ​ടി​നെ​തി​രെ സ​മ​ര​മു​ഖം തീ​ർ​ക്കു​മെ​ന്ന്​ സ​മ​സ്ത കേ​ര​ള മ​ദ്റ​സ മാ​നേ​ജ്​​മെ​ന്‍റ്​ അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ൾ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു. സ​ർ​ക്കാ​ർ നി​ല​പാ​ട്​ അ​ധി​ക്ഷേ​പാ​ർ​ഹ​വും പ്ര​തി​ഷേ​ധാ​ർ​ഹ​വു​മാ​ണ്. വ്യാ​ഴാ​ഴ്ച രാ​വി​ലെ 10ന്​ ​കോ​ഴി​ക്കോ​ട്​ ടൗ​ൺ​ഹാ​ളി​ൽ സ​മ​ര​പ്ര​ഖ്യാ​പ​ന ക​ൺ​വെ​ൻ​ഷ​ൻ ന​ട​ത്തും.

മുമ്പ് എം.എ. ബേബി വിദ്യാഭ്യാസ മന്ത്രിയായിരുന്ന കാലത്ത് ഇത്തരമൊരു നീക്കം നടത്തിയെങ്കിലും പ്രതിഷേധത്തെ തുടർന്ന് പിൻവാങ്ങുകയായിരുന്നു. ഇപ്പോൾ ചർച്ചകളൊന്നും നടത്താതെയാണ് സമയമാറ്റം നടപ്പാക്കിയത്. സമസ്തയുടെ കീഴിലെ 11,000ത്തോളം മദ്റസകളിൽ പഠിക്കുന്ന 12 ലക്ഷത്തിലധികം വിദ്യാർഥികളെ ബാധിക്കുന്ന പ്രശ്നമാണിത്. അതുകൊണ്ട് സർക്കാർ തീരുമാനത്തിൽനിന്ന് പിന്തിരിയണമെന്ന് ഭാരവാഹികൾ ആവശ്യപ്പെട്ടു. അസോസിയേഷൻ ജന. സെക്രട്ടറി ഇ. മൊയ്തീൻ ഫൈസി പുത്തനഴി, കെ. മോയിൻകുട്ടി മാസ്റ്റർ, കെ.കെ.എസ്. തങ്ങൾ വെട്ടിച്ചിറ, പി.കെ. ഷാഹുൽ ഹമീദ് മാസ്റ്റർ മേൽമുറി, കെ.എം. കുട്ടി എടക്കുളം, അഡ്വ. നാസർ കാളമ്പാറ, കെ.പി. കോയ എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.

Share This Article
error: Content is protected !!