ഗവർണ്ണർക്കെതിരെ എസ്എഫ്ഐ ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് മാർച്ച് നടത്തി, ഗേറ്റ് തള്ളി തുറക്കാനുള്ള ശ്രമം പോലീസ് തടഞ്ഞു

Kannadiparamba online news

കണ്ണൂർ :കേരളത്തിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെ സംഘപരിവാർ വൽക്കരിക്കാനുള്ള കേരള ഗവർണ്ണറുടെ നടപടികൾക്കെതിരെ
SFI ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കണ്ണൂർ ഹെഡ്പോസ്റ്റ് ഓഫീസിലേക്ക് മാർച്ച് നടത്തി. പാറക്കണ്ടി പരിസരത്ത് നിന്നാരംഭിച്ച മാർച്ച് പഴയ ബസ്റ്റാൻ്റ് വഴി ഹെഡ് പോസ്റ്റ് ഓഫീസിന് മുന്നിൽ ടൗൺ പോലീസ് തടഞ്ഞു.
ഗേറ്റ് ബലം പ്രയോഗിച്ച് തളളി തുറകാൻ പ്രവർത്തകർ ശ്രമിച്ചെങ്കിലും പോലീസ് തടഞ്ഞു. ഇതിനിടയിൽ 2 പ്രവർത്തകർ ഗേറ്റിൻ്റെ വിടവിലുടെ അകത്ത് കടന്നെങ്കിലും പോലീസ് തടഞ്ഞു.
പ്രതിഷേധ പരിപാടി SFI സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം അഖില ടി പി ഉദ്ഘാടനം ചെയ്തു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!