പുതിയതെരു: കോട്ടയം മെഡിക്കൽ കോളേജ് കെട്ടിടം തകർന്ന് ഒരാൾ മരണപ്പെടാനുണ്ടായ സാഹചര്യത്തിൽ ആരോഗ്യമന്ത്രി രാജി വെക്കണമെന്ന് ആവശ്യപ്പെട്ട് അഴീക്കോട് മണ്ഡലം യൂത്ത് ലീഗ് കമ്മിറ്റി പുതിയതെരു നാഷണൽ ഹൈവേ ഉപരോധിച്ചു . വളപ്പട്ടണം പൊലീസ് അറസ്റ്റ് ചെയ്ത് മാറ്റിയാണ് സമരം അവസാനിപ്പിച്ചത്. മന്ത്രിക്കെതിരെ മനപൂർവ്വമല്ലാത്ത നരഹത്യക്ക് കേസെടുക്കണമെന്ന് യൂത്ത് ലീഗ് ആവശ്യപ്പെട്ടു. യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി കെ കെ ഷിനാജ്, മണ്ഡലം ജനസെക്രട്ടറി അഷ്കർ കണ്ണാടിപ്പറമ്പ്, ഭാരവാഹികളായ അസ്നാഫ് കട്ടമ്പള്ളി, മിദ്ലാജ് എ എൻ, റാഷിദ് കെപി , അസ്ഹർ പാപ്പിനിശ്ശേരി, സാജിദ് ബി കെ, അനീസ് പുതിയതെരു,ഷിഹാബ് ചാലാട്ട്, മിഡ്ലാജ് കൊല്ലത്തിറക്കൽ, അജ്നാസ് പാറപ്പുറം, നൗഫൽ ഹൈവ് നേതൃത്വം നൽകി.
ചൊവ്വാഴ്ച വൈകുന്നേരം 4 മണിക്ക് പുതിയതെരുവിൽ കോലം കെട്ട ആരോഗ്യ വകുപ്പിനെതിരെ സമരാഗ്നി സംഘടിപ്പിക്കും
വീഡിയോ 🎥👇