കെ. കരുണാകരൻ്റെ ജന്മ ദിനത്തിൽ കണ്ണോത്ത് തറവാട്ടിൽ അനുസ്മരണം നടത്തി

kpaonlinenews


ചിറക്കൽ :ഇന്ത്യൻ രാഷ്ട്രീയത്തിലെ ഭീഷ്മാചാര്യരും, മുൻമുഖ്യമന്ത്രിയുമായിരുന്ന ലീഡർ കെ. കരുണാകരൻ്റെ 107-ാം ജന്മവാർഷിക ദിനാചരണത്തിൻ്റെ ഭാഗമായി ലീഡറുടെ ജന്മഗൃഹമായ ചിറക്കൽ കണ്ണോത്ത് തറവാട്ടുവീട്ടിൽ അനുസ്മരണം നടത്തി. കെ. കരുണാകരൻ മെമ്മോറിയൽ ഫൗണ്ടേഷൻ ചെയർമാൻ കാപ്പാടൻ ശശിധരൻ ഉദ്ഘാടനം ചെയ്തു. ഫൗണ്ടേഷൻ ജനറൽ കൺവീനർ രാജേഷ് പാലങ്ങാട്ട് അധ്യക്ഷത വഹിച്ചു. കോൺഗ്രസ് നേതാവ് എൻ. രാജൻ അനുസ്മരണ പ്രഭാഷണം നടത്തി. എം. കെ. സുകുമാരൻ, സി.ടി. അമീറലി, വി.മഹമ്മൂദ്, പി. കുട്ടികൃഷ്ണൻ, കെ. ഷാജിലാൽ , ഷമീർ പള്ളിപ്രം, എൻ.അനന്തൻ, കെ.രാജേഷ്, പി. ജയചന്ദ്രൻ, സതീശൻ കുറ്റ്യാട്ടൂർ, ഇ.ജി. ഗംഗാധരൻ, പി. സുധാകരൻ, കുടുംബാംഗങ്ങളായ കെ. രാമകൃഷ്ണൻ, കെ. വിശ്വനാഥൻ, കെ. വിജയൻ എന്നിവർ പ്രസംഗിച്ചു.

Share This Article
error: Content is protected !!