ബൈക്ക് മോഷണം പ്രതി പിടിയിൽ

Kannadiparamba online news

കണ്ണൂർ. പുതിയ ബസ് സ്റ്റാൻ്റ് പരിസരത്ത് നിർത്തിയിട്ട ബസ് ജീവനക്കാരൻ്റെ ബൈക്ക് കവർന്ന പ്രതി പിടിയിൽ. തളിപ്പറമ്പ് കുപ്പം കണിക്കുന്ന് സ്വദേശി സി. പ്രിജേഷിനെ (30) യാണ് ടൗൺ സ്റ്റേഷൻ ഇൻസ്പെക്ടർ ശ്രീജിത് കൊടേരിയുടെ നേതൃത്വത്തിൽ പോലീസ് അറസ്റ്റു ചെയ്തത്. ഇക്കഴിഞ്ഞ ജനുവരിയിലാണ് സ്വകാര്യ ബസ് ജീവനക്കാരനായ ചെമ്പിലാട് സ്വദേശി റോഷിത്തിൻ്റെ എഫ് സെഡ്ബൈക്ക് പ്രതി മോഷ്ടിച്ച് കടന്നു കളഞ്ഞത്. പരാതിയിൽ കേസെടുത്ത ടൗൺപോലീസ് അന്വേഷണത്തിൽ ബൈക്കുമായി ഇന്നലെ രാത്രിയോടെ തളിപ്പറമ്പിൽ വെച്ച് പ്രതിയെ പിടികൂടുകയായിരുന്നു അറസ്റ്റിലായ പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!