തെരുവ്നായ ശല്യം: നാറാത്ത് പഞ്ചായത്തിലേക്ക് നാളെ കോൺഗ്രസ് മാർച്ച്

Kannadiparamba online news

നാറാത്ത്: തെരുവ്നായ ശല്യം രൂക്ഷമായിരിക്കെ ജനങ്ങളുടെ സംരക്ഷണം ആവശ്യപ്പെട്ടുകൊണ്ട് നാളെ നാറാത്ത് ഗ്രാമ പഞ്ചായത്ത് ഓഫീസിലേക്ക് കോൺഗ്രസ് മാർച്ച് നടത്തും. തെരുവ്നായ ശല്യം ജീവന് ഭീഷണിയായി മാറിയിട്ടും നായയെ പിടിച്ചു കെട്ടാൻ ഷെൽട്ടർ തായ്യാറാക്കുകയോ ജില്ലാ പഞ്ചായത്തിന്റെ എ.ബി.സി പദ്ധതി ഉപയോഗപ്രദമായ രീതിയിൽ നടപ്പാക്കുകയോ ചെയ്യാത്തത് ഭരണപരമായ പിടിപ്പുകേട് കൊണ്ടാണെന്ന് കോൺഗ്രസ് കുറ്റപ്പെടുത്തി. പ്രശ്നം പരിഹരിക്കാനുള്ള നടപടികൾ അടിയന്തിരമായി നടപ്പിലാക്കണമെന്നും ജനങ്ങളുടെ ജീവന് സംരക്ഷണം ആവശ്യപ്പെട്ടു കൊണ്ട് നാളെ രാവിലെ 10 മണിക്ക് പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ച്‌ നടത്തുമെന്നും നേതാക്കൾ പറഞ്ഞു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!