അന്താരാഷ്ട്ര ഒളിമ്പിക് ദിനത്തിന്റെ ഭാഗമായി കണ്ണൂർ ഡിസ്ട്രിക്ട് ഒളിമ്പിക് അസോസിയേഷനും കണ്ണൂർ ഡിസ്ട്രിക്ട് സ്പോർട്സ് കരാട്ടെ അസോസിയേഷനും സംയുക്തമായി എലൈറ്റ് കത്ത മത്സരം സംഘടിപ്പിച്ചു.കതിരൂർ ഗ്രാമ പഞ്ചായത് ഹാളിൽ വച്ച് നടന്ന മത്സരത്തിൽ ജില്ലയിൽ നിന്നും അമ്പതോളം കുട്ടികൾ പങ്കെടുത്തു.പെൺകുട്ടികളുടെ വിഭാഗത്തിൽ അലൻ തിലക് കരാട്ടെ സ്കൂൾ പയ്യന്നൂരിന്റെ പാർവണ ടി പി യും ആൺകുട്ടികളുടെ വിഭാഗത്തിൽ ഒക്കിനാവൻ കരാട്ടെ ഇന്റർനാഷണലിന്റെ അവിനാശ് ഭൂമിജ് എന്നിവർ ചാമ്പ്യൻമാരായി.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

