പയ്യന്നൂർ : സൗത്ത് ബസാറിന് സമീപം വിഠോബ ക്ഷേത്രത്തിന് മുന്നിൽ റോഡരികിൽ ഇന്ന് രാവിലെ 10 മണിയോടെയാണ് സംഭവം. പയ്യന്നൂർ ടൗണിന് സമീപം താമസക്കാരനും കേരള ബേങ്ക് കലക്ഷൻ ഏജൻ്റും മാധ്യമപ്രവർത്തകനുമായ എൻ.എം. രാമചന്ദ്രനാണ് (56)തല നാരിഴക്ക് രക്ഷപ്പെട്ടത്. പ്രാർത്ഥിക്കുവാൻ സൈക്കിൾ നിർത്തിയപ്പോൾ അബദ്ധത്തിൽ വീഴുകയായിരുന്നു..അതു വഴി വരികയായിരുന്ന ടിപ്പറിന്റെ പിൻചക്രം ദേഹത്ത് കയറാതെ ഇയാൾ അത്ഭുതകരമായി രക്ഷപ്പെട്ടു. ഓടി കൂടിയ വാഹന യാത്രക്കാരും നാട്ടുകാരും അമ്പരപ്പോടെയാണ് സംഭവം കണ്ടത്.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

